LiveTV

Live

Kerala

ചെങ്ങന്നൂരില്‍ വോട്ടുറപ്പിക്കാന്‍ ഉഴുന്നുവടയും പപ്‌സും

ചെങ്ങന്നൂരില്‍ വോട്ടുറപ്പിക്കാന്‍ ഉഴുന്നുവടയും പപ്‌സും
Summary
വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് ചട്ടലംഘനമാണ്. എന്നാല്‍ പലഹാരം കരുണ വകയായതിനാല്‍ ചട്ടത്തിന്റെ പ്രശ്‌നങ്ങള്‍ നൈസായി ഒഴിവാക്കി.

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപിയുടെ ശക്തി പ്രകടനത്തിനിടയില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളുടെ ബദ്ധപ്പാട്. സമ്മേളനത്തിനെത്തിയവര്‍ക്ക് പലഹാരവും സംഭാരവും നല്‍കി അല്‍പം വളഞ്ഞവഴിയിലായിരുന്നു വോട്ടഭ്യര്‍ത്ഥന.

എസ്എന്‍ഡിപി സമ്മേളന വേദിയില്‍ വിതരണം ചെയ്ത ഈ പലഹാരപ്പൊതിയാണ് താരം. ഉഴുന്ന് വടയും പഴം പപ്‌സും കഴിക്കുന്നതിനിടയില്‍ ആ സ്റ്റിക്കറില്‍ ഒന്ന് കണ്ണുടക്കണം. ഈ കരുണ പാലിയേറ്റീവ് കെയറിന്റെ ചെയര്‍മാന്‍ ആരാ. ദാ ഈ കക്ഷിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍.

വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് ചട്ടലംഘനമാണ്. എന്നാല്‍ പലഹാരം കരുണ വകയായതിനാല്‍ ചട്ടത്തിന്റെ പ്രശ്‌നങ്ങള്‍ നൈസായി ഒഴിവാക്കി. ഇത്തരത്തില്‍ വളഞ്ഞവഴിയിലുള്ള വോട്ട് ക്യാന്‍വാസിങ് എല്‍ഡിഎഫ് വക മാത്രമാണെന്ന് കരുതരുത്. ദാ അങ്ങോട്ട് നോക്കിയേ.

വേനല്‍ ചൂടിനെ അകറ്റാന്‍ സംഭാരം നല്ലതാ... പക്ഷേ വാങ്ങിക്കുടിക്കുന്നവര്‍ ഒന്ന് കടാക്ഷിക്കുകയും വേണം എന്നാണ് യുഡിഎഫുകാരുടെ മനസ്സിലിരുപ്പ്.