LiveTV

Live

Kerala

ബുധനൂര്‍ ആര്‍ക്കൊപ്പമെന്ന് ഉറ്റുനോക്കി ചെങ്ങന്നൂരുകാര്‍

ബുധനൂര്‍ ആര്‍ക്കൊപ്പമെന്ന് ഉറ്റുനോക്കി ചെങ്ങന്നൂരുകാര്‍
Summary
മണ്ഡലത്തിൽ ബിജെപി പ്രതിപക്ഷത്തുള്ള അപൂർവ്വം ചില പഞ്ചായത്തുകളിൽ ഒന്ന് കൂടിയാണ് ബുധനൂർ

ചെങ്ങന്നൂർ മണ്ഡലത്തിലെ ഇടതുപക്ഷ സ്വാധീന മേഖലയാണ് ബുധനൂർ പഞ്ചായത്ത്. മണ്ഡലത്തിൽ ബിജെപി പ്രതിപക്ഷത്തുള്ള അപൂർവ്വം ചില പഞ്ചായത്തുകളിൽ ഒന്ന് കൂടിയാണ് ബുധനൂർ. സമീപകാല തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്.

ആകെ 14 വാർഡുകൾ. എട്ട് വാർഡുകൾ നേടി എൽഡിഎഫ് പഞ്ചായത്ത് പിടിച്ചെടുത്തു. 4 എണ്ണം നേടി ബിജെപി പ്രതിപക്ഷത്തായി. കോൺഗ്രസാവട്ടെ 2 വാർഡുകളിൽ ഒതുങ്ങി. പൊതുവെ ഇടതിന് അനുകൂലമായ മേഖലയായിട്ടാണ് ബുധനൂർ പഞ്ചായത്തിനെ വിലയിരുത്തുന്നത്.

2011 ലെ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 5394 വോട്ട് ലഭിച്ചു. യുഡിഎഫിന് 5138 ഉം ബിജെപിക്ക് 322 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 5151 വോട്ടുകളാണ് പഞ്ചായത്തിൽ നിന്ന് കെ.കെ.രാമചന്ദ്രൻ നായർ നേടിയത്. 3557 വോട്ടുള്ള ബി.ജെ.പി രണ്ടാം സ്ഥാനത്തും 3479 വോട്ടുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി.

കുട്ടമ്പേരൂർ ആറിന്റെ പുനരുജ്ജീവനമടക്കം രാജ്യം ശ്രദ്ധിയ്ക്കുന്ന പദ്ധതികൾ ഇടതു മുന്നണിയുടെ വോട്ടു വർധിയ്ക്കാൻ ഇടയാക്കുമെന്നാണ് സി.പി.എം വിലയിരുത്തൽ. വീഴ്ചകൾ പരിഹരിച്ച് പഞ്ചായത്തിൽ മുന്നേറ്റത്തിന്റെ പാതയിലാണ് കോൺഗ്രസെന്ന് നേതാക്കൾ അവകാശപ്പെടുന്നു. എന്നാല്‍ പഞ്ചായത്തിലെ ബി.ജെ.പി വോട്ടുകളുടെ ക്രമാനുഗതമായ വളർച്ച ഇരു മുന്നണികൾക്കും ഭീഷണി സൃഷ്ടിയ്ക്കുന്നു. പത്തു വർഷത്തിനിടെ പഞ്ചായത്ത് ഭരണസമിതിയിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരട്ടിയോളമാണ് ബി.ജെ.പി വോട്ടുകൾക്ക് വർധനയുണ്ടായിരിക്കുന്നത്.