Top

നഗരഹൃദയത്തില്‍ കാടൊരുക്കി ജോര്‍ജ്ജ് മാത്യു

MediaOne Logo

Jaisy

  • Updated:

    2018-06-01 15:44:13.0

Published:

1 Jun 2018 3:44 PM GMT

നഗരഹൃദയത്തില്‍ കാടൊരുക്കി ജോര്‍ജ്ജ് മാത്യു
X

നഗരഹൃദയത്തില്‍ കാടൊരുക്കി ജോര്‍ജ്ജ് മാത്യു

വ്യത്യസ്തയിനം വൃക്ഷങ്ങളും സസ്യങ്ങളും, അപൂര്‍വയിനം ചെടികളും ഇവിടെയുണ്ട്

കായലും കാടുമൊക്കെ കയ്യേറുന്ന കാലത്ത് സ്വന്തം സ്ഥലത്ത് കാട് സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം കാര്യവട്ടം സ്വദേശി ജോര്‍ജ്ജ് മാത്യു. വ്യത്യസ്തയിനം വൃക്ഷങ്ങളും സസ്യങ്ങളും, അപൂര്‍വയിനം ചെടികളും ഇവിടെയുണ്ട്. പക്ഷികളുടെയും ചെറുജീവികളുടെയും സങ്കേതം കൂടിയാണ് ഈ കാട്.

നഗരഹൃദയത്തിലാണ് ഈ പച്ചപ്പ്. ഒന്നരയേക്കറില്‍ വൃക്ഷ, സസ്യലതാതികള്‍ ഇടതൂര്‍ന്ന് വളരുന്ന കാട്. ചെറുപ്പം മുതല്‍ കാടിനോടുള്ള ഇഷ്ടം, പച്ചപ്പിനുള്ളില്‍ ജീവിക്കാനുള്ള ആഗ്രഹം, ജോര്‍ജ് മാത്യു സ്വന്തം പറമ്പില്‍ ഒരു കാട് തന്നെ സൃഷ്ടിച്ചു. എണ്ണിയാലൊടുങ്ങാത്തത്ര വൃക്ഷങ്ങളുണ്ട് ഈ കാട്ടില്‍. അത്രത്തോളം തന്നെ സസ്യങ്ങളും ചെടികളും. ചിലത് ഇവയൊക്കെയാണ്.

കയ്യേറ്റങ്ങള്‍ പെരുകുന്ന , കാട് തെളിച്ച് നാടാക്കുന്ന ഈ കാലത്ത് ശുദ്ധവായു ശ്വസിച്ചും കത്തുന്ന വേനല്‍ച്ചൂടില്‍ പച്ചപ്പിനടിയില്‍ തണുപ്പേറ്റും ജോര്‍ജ് മാത്യു ഇവിടെയുണ്ട്. കാടിനെ സ്നേഹിക്കുന്നവര്‍ ജോര്‍ജ്ജിനെ തേടിയെത്തും. സന്തോഷത്തോടെ അദ്ദേഹം തന്റെ കാട് അവരെ ചുറ്റിക്കാണിക്കും. ഉപദേശങ്ങള്‍ നല്‍കും. കാര്യവട്ടം കോളജിലെ ഈ മുന്‍ സൈക്കോളജി അധ്യാപകന്‍ അങ്ങനെ പുതിയ തലമുറക്ക് വഴിതെളിക്കുകയാണ്.

TAGS :

Next Story