LiveTV

Live

Kerala

മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആർ.എസ്.എസ് അക്രമം 

മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആർ.എസ്.എസ് അക്രമം 
Summary
ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.

മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്‍എസ്എസ് അക്രമം. ചന്ദ്രിക ഫോട്ടോ ഗ്രാഫറെയാണ് പ്രസ് ക്ലബ്ബില്‍ കയറി മര്‍ദിച്ചത്. ഒരു ബൈക്ക് യാത്രക്കാരനെയും മര്‍ദ്ദിച്ചു.

മുണ്ടുപറമ്പിലെ ആര്‍എസ്എസ് ഓഫീസ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെയാണ് അക്രമം. പ്രകടനക്കാര്‍ വാഹന യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ ഭീഷണിപ്പെടുത്തി പിന്തുടര്‍ന്ന ആര്‍എസ്എസ് സംഘം പ്രസ് ക്ലബ്ബിനുള്ളില്‍ ഓടിക്കയറി.

പ്രസ് ക്ലബ്ബില്‍ വെച്ച് സംഘം ഫുആദിനെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഷഹബാസിനും അടിയേറ്റു. തുടര്‍ന്ന് പുറത്തിറങ്ങിയ അക്രമി സംഘം ബൈക്ക് യാത്രക്കാരനായ അബ്ദുല്ല നവാസ് എന്നയാളെയും മര്‍ദിച്ചു.

പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു.