LiveTV

Live

Kerala

തര്‍ക്കം പരിഹരിച്ചില്ല: ബിഡിജെഎസ് ഇടഞ്ഞു തന്നെ

തര്‍ക്കം പരിഹരിച്ചില്ല: ബിഡിജെഎസ് ഇടഞ്ഞു തന്നെ
Summary
മെയ് പകുതിയോടെ പരിഹാരമെന്ന് ബി ജെ പി

ബി.ഡി.ജെ.എസുമായുള്ള പ്രശ്നം ഈ മാസം പകുതിയോടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ബിജെപി നേതൃത്വം. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പരാതികള്‍ പരിഹരിക്കണമെന്നാണ് ബിഡിജെ എസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിശ്ചിത സമയത്തിനുള്ളില്‍ അത് സാധിക്കുമെന്നുമാണ് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.

ബിഡിജെ

എസിന്റെ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്തത് ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷവും എന്‍ഡിഎ ഒറ്റക്കെട്ടായി പ്രചാരണ രംഗത്തില്ല എന്നത് വലിയ പ്രതിച്ഛായാ നഷ്ടമാണ് മുന്നണിക്കും ബി ജെ പിക്കും ഒക്ക ഉണ്ടാക്കിയിരിക്കുന്നത്. എന്തായാലും ഈ മാസം പകുതിയോടെയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിച്ച് ബി ഡി ജെ എസിനെ പ്രചാരണ രംഗത്ത് കൊണ്ടു വരാനാവുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതാക്കള്‍

പക്ഷേ ഇനി പാര്‍ട്ടി നേതൃത്വങ്ങള്‍ എല്ലാ വിഷയവും ചര്‍ച്ച ചെയ്ത് പരിഹരിച്ച് രംഗത്തിറങ്ങിയാലും പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായിട്ടുള്ള വിള്ളലും അകല്‍ച്ചയും നികത്താനാവുമോ എന്ന കാര്യം സംശയമാണ്. ബി ഡി ജെ എസിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങരുതെന്ന നിലപാടാണ് ബി ജെ പി പ്രാദേശിക ഘടകങ്ങള്‍ക്കുള്ളത്. ബി ഡി ജെ എസിന്റെ മണ്ഡലം കമ്മിറ്റി എന്‍ ഡി എയില്‍ നില‍്‍ക്കേണ്ടെന്ന് പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്.