LiveTV

Live

Kerala

ലൌ ജിഹാദികളുടെയും പശുവിനെ കൊല്ലുന്നവരുടെയും കഴുത്തറുക്കണമെന്ന് വിഎച്ച്പി നേതാവ്; കേസെടുക്കാതെ പൊലീസ്

ലൌ ജിഹാദികളുടെയും പശുവിനെ കൊല്ലുന്നവരുടെയും കഴുത്തറുക്കണമെന്ന് വിഎച്ച്പി നേതാവ്; കേസെടുക്കാതെ പൊലീസ്
Summary
വിദ്വേഷ പ്രസംഗവുമായി വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി കേരളത്തില്‍. ലൗ ജിഹാദുമായെത്തുന്നവരുടെയും പശുവിനെ കൊല്ലുന്നവരുടെയും കഴുത്ത് വെട്ടണമെന്നാണ് സ്വാധി സരസ്വതിയുടെ പ്രസ്താവന.

വിദ്വേഷ പ്രസംഗവുമായി വിഎച്ച്പി നേതാവ് സ്വാധി ബാലിക സരസ്വതി കേരളത്തില്‍. ലൗ ജിഹാദുമായെത്തുന്നവരുടെയും പശുവിനെ കൊല്ലുന്നവരുടെയും കഴുത്ത് വെട്ടണമെന്നാണ് സ്വാധി സരസ്വതിയുടെ പ്രസ്താവന. കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സ്വാധിയുടെ വിദ്വേഷ പ്രസംഗം. സനാതൻ ധർമ പ്രചാർ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണ് മധ്യപ്രദേശുകാരിയായ സാധ്വി. സാധ്വിയുടെ വിവാദ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിട്ടും ഇതുവരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ലൌ ജിഹാദികളുടെയും പശുവിനെ കൊല്ലുന്നവരുടെയും കഴുത്തറുക്കണമെന്ന് വിഎച്ച്പി നേതാവ്; കേസെടുക്കാതെ പൊലീസ്

"ഒരു ലക്ഷം രൂപ വരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. ആയിരം രൂപ മുടക്കി ഒരു വാൾ വാങ്ങി എല്ലാവീടുകളിലും വെക്കണം. ഈ വാൾകൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാൻ ഉപകരിക്കും. ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം." സ്വാധി സരസ്വതി പറഞ്ഞു.

പശുവിനെ കൊല്ലുന്നവരെയും ജനമധ്യത്തില്‍ കഴുത്തറക്കണമെന്ന് അവര്‍ പറഞ്ഞു. ''പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ, അതുകൊണ്ട് തന്നെ ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും അതേ വാളുപയോഗിച്ച് വെട്ടണം. ഹിന്ദുക്കൾ ആയുധമെടുത്ത് വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാൻ മടിക്കുന്നവർ അയോധ്യയിലെ ക്ഷേത്രം പൂർത്തിയാകുമ്പോൾ ജയ് ശ്രീരാം എന്നെങ്കിലും വിളിക്കും.'' ഇതിനായി നിയമസഭയിൽ കാവിക്കൊടി പാറണമെന്നും അവർ ആഹ്വാനം ചെയ്തു.

സമാജോത്സവത്തില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ വിഎന്‍ കൃഷ്ണ ഭട്ട് ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതും വിവാദമായി. ആര്‍എസ്എസ് നേതാവ് കല്ലടക്ക പ്രഭാകരഭട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അധ്യക്ഷനായാണ് കൃഷ്ണ ഭട്ട് പങ്കെടുത്തത്.

അതേസമയം, രണ്ട്​ ദിവസം കഴിഞ്ഞിട്ടും സാധ്വിയുടെ വിവാദ പ്രസംഗത്തിൽ ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വിശ്വഹിന്ദു പരിഷത്തി​ന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു.