LiveTV

Live

Kerala

സിവില്‍ സര്‍വീസ് സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ അ‍ഞ്ജലി

സിവില്‍ സര്‍വീസ് സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തില്‍ അ‍ഞ്ജലി
Summary
കോഴിക്കോട് എന്‍ഐടിയില്‍ നിന്നും ബിടെക് നേടിയ അഞ്ജലി ബാംഗ്ലൂരില്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ്. ജോലിക്കിടയിലായിരുന്നു സിവില്‍ സര്‍വ്വീസ് പഠനം.

സിവില്‍ സര്‍വീസ് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ അ‍ഞ്ജലി. 26 ആം റാങ്കോടെയാണ് അഞ്ജലി പരീക്ഷ പാസായത്.

സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ഫലം വീട്ടുകാരുമൊന്നിച്ചറിയാമെന്ന ആഗ്രഹവുമായി ബാംഗ്ലൂരിലെ ജോലി സ്ഥലത്ത് നിന്നും പുറപ്പെടുന്നതിനിടയിലാണ് 26ാം റാങ്കുണ്ടെന്ന വിവരം അഞ്ജലി അറിയുന്നത്. വീട്ടിലെത്തിയപ്പോഴാകട്ടെ അനുമോദിക്കാനെത്തിയവരുടെ തിരക്കും. മുമ്പ് രണ്ട് തവണയും പ്രാഥമിക പരീക്ഷയിലെ പരാജയം അഞ്ജലിയ്ക്ക് കൂടുതല്‍ പ്രചോദനമാണേകിയത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്നും ബിടെക് നേടിയ അഞ്ജലി ബാംഗ്ലൂരില്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുകയാണ്. ജോലിക്കിടയിലായിരുന്നു സിവില്‍ സര്‍വ്വീസ് പഠനം.

അനുജത്തി അപര്‍ണ്ണ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. മക്കളെ നോക്കാനായി ബാങ്കിലെ ജോലി രാജിവെച്ച അമ്മ ദേവിക്കും അച്ഛന്‍ സുരേന്ദ്രനാഥിനും മകളുടെ തിളക്കമേറിയ വിജയത്തില്‍ ഏറെ സന്തോഷം. വായന ഇഷ്ടപ്പെടുന്ന അഞ്ജലി പ്രധാന വിഷയമായെടുത്തത് ഇംഗ്ലീഷ് സാഹിത്യമാണ്. നയതന്ത്രമേഖലയോടുള്ള താത്പര്യം കാരണം ഐഎഫ്എസിനോടാണ് താത്പര്യം.