LiveTV

Live

Kerala

ദമ്പതികള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം; പരാതിയില്‍ നടപടിയില്ലെന്ന് ആക്ഷേപം

ദമ്പതികള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം; പരാതിയില്‍ നടപടിയില്ലെന്ന് ആക്ഷേപം
Summary
സ്റ്റേഷന് സമീപം നിലയുറപ്പിച്ച അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല.

മിശ്രവിവാഹിതരെ സഹായിച്ചുവെന്ന് ആരോപിച്ച് ദമ്പതികളെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ബി.ജെ.പി കൌണ്‍സിലറുടെ മകന്‍റെ നേതൃത്വത്തിലായിരുന്നു ആൾക്കൂട്ട അക്രമം. അക്രമം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ശനിയാഴ്ച രാത്രി തമ്പാനൂര്‍ റെയില്‍വെസ്റ്റേഷനില്‍ വെച്ചാണ് നേമം സ്വദേശി ഷമീറിനും കുടുംബത്തിനും നേരെ ബി.ജെ.പി നേമം കൌണ്‍സിലര്‍ എം ആര്‍ ഗോപന്‍റെ മകന്‍ വിവേക് ഗോപന്‍റെ നേതൃത്വത്തില്‍ ആൾക്കൂട്ട ആക്രമണമുണ്ടായത്. സ്റ്റേഷന് പുറത്തുവെച്ചും സംഘം ആക്രമിച്ചു. മിശ്രവിവാഹിതരെ സഹായിച്ചെന്നാരോപിച്ചായിരുന്നു മർദനം.ഇതുസംബന്ധിച്ച് രാത്രി തന്നെ തമ്പാനൂര്‍ സ്റ്റേഷനില് പരാതി നല്‍കി. ഇന്നലെ പരാതി സംബന്ധിച്ച് വിശദീകരം നല്‍കാന്‍ സ്റ്റേഷനിലെത്തിയ ഷമീറിനോട് പരാതി സ്വീകരിക്കാനാകില്ലെന്നായിരുന്നു പൊലീസുകാരുടെ നിലപാട്.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴും ഗുണ്ടകള്‍ പിന്തുടര്‍ന്നിരുന്നു. സ്റ്റേഷന് സമീപം നിലയുറപ്പിച്ച അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഷമീറിനെയും കുടുംബത്തെയും ആക്രമിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്പാനൂര്‍പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.