LiveTV

Live

Kerala

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി
Summary
എന്നാല്‍ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി. ഇതിനായി വിശദമായ മാര്‍ഗ നിര്‍ദേശം കോടതി പുറപ്പെടുവിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എന്നാല്‍ നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി. അതേ സമയം നിലവിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണം. നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നിലവിലെ രീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ടി.ജി.മോഹന്‍ദാസ് ഹര്‍ജിയില്‍ ഉന്നയിച്ച പ്രധാന ആക്ഷേപം.