LiveTV

Live

Kerala

സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; പൂജപ്പുര സ്വദേശിക്ക് നഷ്ടമായത് 88,500 രൂപ 

സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; പൂജപ്പുര സ്വദേശിക്ക് നഷ്ടമായത് 88,500 രൂപ 
Summary
സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്.

തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. പൂജപ്പുര സ്വദേശി ഹരികുമാറിന് 88,500 രൂപ നഷ്ടമായി. എസ്.ബി.ഐയുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് പണം നഷ്ടമായത്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഹരികുമാറിന്റെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണ് 88,500 രൂപ തട്ടിയത്. മൊബൈലില്‍ മെസേജ് വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായ വിവരം അറിഞ്ഞത്. പേയ് പാല്‍ എന്ന വാലറ്റിലേക്ക് പണം പോയതെന്നാണ് വിവരം. പേയ് പാലില്‍ ഹരികുമാറിന് അക്കൗണ്ട് ഇല്ല.

നേരത്തേ ഓണ്‍ലൈന്‍ ഇടപാട് നടത്തിയിട്ടുമില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഹരികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് അധികൃതര്‍ക്കും പരാതി നല്‍കി. വിദേശത്തു നിന്നാണ് പണം പിന്‍വലിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സിനിമാതാരം പൂജപ്പുര രവിയുടെ മകനാണ് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഹരികുമാര്‍.