LiveTV

Live

Kerala

ശരീരം തളര്‍ന്നെങ്കിലും തളരാന്‍ തയ്യാറല്ല പ്രജിത്ത് ജയപാല്‍

ശരീരം തളര്‍ന്നെങ്കിലും തളരാന്‍ തയ്യാറല്ല പ്രജിത്ത് ജയപാല്‍
Summary
അപകടം തളര്‍ത്തിയ ശരീരവുമായി അപകടത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ ദുരന്ത ഓര്‍മകള്‍ക്ക് ഇടകൊടുക്കാതെ ഒരു ചരിത്രയാത്രയ്ക്കൊരുങ്ങുകയാണ് പ്രജിത്ത്

ഏഴ് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ ശരീരം തളര്‍ന്നെങ്കിലും ജീവിതത്തില്‍ തളരാന്‍ തയ്യാറാവാത്ത ഒരാളുണ്ട് കോഴിക്കോട്. ചക്രക്കസേരയിലായ ജീവിതത്തില്‍ പുതുമ തേടുകയാണ് തൊണ്ടയാട് സ്വദേശി പ്രജിത്ത് ജയപാല്‍. അടുത്ത മാസം ഒന്നിന് കോഴിക്കോട് നിന്ന് ഡല്‍ഹി വരെ കാറോടിച്ച് ചരിത്രയാത്ര കുറിക്കാനൊരുങ്ങുകയാണ് പ്രജിത്ത്.

നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കരുത്താക്കി ഏഴ് വര്‍ഷം. അപകടം തളര്‍ത്തിയ ശരീരവുമായി പുതുവഴി തേടുകയാണ് പ്രജിത്ത്. അപകടത്തിന്റെ ഏഴാം വാര്‍ഷികത്തില്‍ ദുരന്ത ഓര്‍മകള്‍ക്ക് ഇടകൊടുക്കാതെ ഒരു ചരിത്രയാത്ര. അടുത്ത മാസം 1ന് കോഴിക്കോട് നിന്ന് ഡല്‍ഹി വരെ കാറോടിക്കാന്‍ പ്രജിത്ത് റെഡി. അംഗപരിമിതരുടെ പ്രശ്നങ്ങള്‍ ഭരണസിരാകേന്ദ്രത്തിലെത്തിക്കുകയാണ് ലക്ഷ്യം.

2011 ഏപ്രില്‍ 1നായിരുന്നു അപകടം. പ്രജിത്ത് ഓടിച്ചിരുന്ന കാര്‍ തൊണ്ടയാട് ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പിന്നീടിങ്ങോട്ട് ചികിത്സക്കൊടുവില്‍ ജീവിതം വീല്‍ചെയറിലായി. എങ്കിലും ജീവിത്തത്തില്‍ കൈയ്യെത്തിപ്പിടിക്കാനാവാത്തത് ഒന്നുമില്ലെന്ന പക്ഷക്കാരനാണ് പ്രജിത്ത്. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ രണ്ട് സഹായികളും ഒപ്പമുണ്ടാകും. ജെഡിടി ഇസ്ലാം കോളജില്‍ നിന്ന് തുടങ്ങുന്ന ഡ്രൈവ് ടു ഡല്‍ഹി ഏപ്രില്‍ 24ന് ഡല്‍ഹിയിലെത്തും .