LiveTV

Live

Kerala

കോഴിക്കോട് സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട് സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു
Summary
ശരീരമാസകലം പൊള്ളലേറ്റ് കൃഷിയിടത്തിൽ വീണു കിടക്കുന്ന നിലയില്‍ കാണുന്നത്

കോഴിക്കോട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(60) മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെ സൂര്യാതാപമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉച്ചയായിട്ടും ഗോപാലനെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് ശരീരമാസകലം പൊള്ളലേറ്റ് കൃഷിയിടത്തിൽ വീണു കിടക്കുന്ന നിലയില്‍ കാണുന്നത്. ഉടനെ കൂരാച്ചുണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂര്യാതാപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാർ സ്ഥിരീകരിച്ചിട്ടുണ്ട്​. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.