LiveTV

Live

Kerala

ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസ്; അപലപിച്ച് മുസ്‍ലിം സംഘടനകള്‍

ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസ്; അപലപിച്ച് മുസ്‍ലിം സംഘടനകള്‍
Summary
ഫാറൂഖ് കോളജിലെ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കൊടുവള്ളി പൊലീസ് അധ്യാപകന്‍ ജൌഹറിനെതിരെ കേസെടുത്തത്.

ഫാറൂഖ് കോളജിലെ അധ്യാപകന്‍ ജൌഹര്‍ മുനവ്വറിനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം സംഘടനാ നേതാക്കള്‍. കേസെടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യം. ഫാറൂഖ് കോളജിലെ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കൊടുവള്ളി പൊലീസ് അധ്യാപകന്‍ ജൌഹറിനെതിരെ കേസെടുത്തത്.

എന്നാല്‍ ആത്മീയ സദസ്സില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെകുറിച്ച് ജൌഹര്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചരണം നടത്തുകയാണെന്ന് മുസ്‍ലിം സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇതില്‍ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിന്‍റെ പേരില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രക്ഷോഭ സമരങ്ങളെ അപലപിക്കുന്നെന്നും നേതാക്കള്‍ അറിയിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വി, കേരള നദ്‍വത്തുല്‍ മുജാഹിദീന്‍ നേതാവ് ടിപി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ നേതാവ് എ നജീബ് മൌലവി, വിസ്ഡം ഗ്ലോബല്‍ ഇസ്‍ലാമിക മിഷന്‍ നേതാവ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൌലവി തുടങ്ങിയവരാണ് പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നത്.