LiveTV

Live

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
Summary
കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയെന്നത് നിര്‍ദേശം മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിടി ബല്‍റാം എം എല്‍ എ ആണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന്റെ ആദ്യപടിയാണ് സര്‍ക്കാര്‍ നടപടിയെന്ന് വി ടി ബല്‍റാം ആരോപിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്‍റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയെന്നത് നിര്‍ദേശം മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.