LiveTV

Live

Kerala

കൊല്ലത്ത് അധികൃതരുടെ ഒത്താശയോടെ തണ്ണീര്‍ത്തടം നികത്തല്‍; പിന്നില്‍ അമൃതാനന്ദമയിയുടെ ബന്ധുക്കള്‍

കൊല്ലത്ത് അധികൃതരുടെ ഒത്താശയോടെ തണ്ണീര്‍ത്തടം നികത്തല്‍; പിന്നില്‍ അമൃതാനന്ദമയിയുടെ ബന്ധുക്കള്‍
Summary
ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലും നിലംനികത്തല്‍  നടന്നു. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കണ്ടതായി  നടിക്കുന്നില്ല.  ആര്‍ക്കും എതിര്‍പ്പുമില്ല.

കൊല്ലം ഇളമ്പലിൽ പ്രവാസിയുടെ ഷെഡിനെതിരെ എഐവൈഎഫ് കൊടിനാട്ടുമ്പോൾ സിപിഐ മണ്ഡലമായ കരുനാഗപ്പള്ളിയിൽ വൻതോതിൽ തണ്ണീർതടം നികത്തൽ നടക്കുകയാണ്. അമൃതാനന്ദമയിയുടെ ബന്ധുക്കള്‍ നടത്തുന്ന ഈ നികത്തലിനെതിരെ സിപിഐ ഉള്‍‌പ്പടെ ഒരു രാഷ്ട്രീയ കക്ഷികള്‍ക്കും പ്രതിഷേധമില്ല. പ്രവാസി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ വള്ളിക്കാവിലെ തണ്ണീർത്തടം നികത്തൽ മീഡിയാവൺ പുറത്ത് വിടുന്നു.

ഷെഡ് കെട്ടിയതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന സുഗതന്‍ എന്ന പ്രവാസിയുടെ ദുരവസ്ഥ ചര്‍ച്ചയാവുമ്പോഴാണ് കൊല്ലം ജില്ലയില്‍ അധികൃതരുടെ ഒത്താശയോടെ ഈ നിലംനികത്തല്‍. അമൃതാനന്ദമയിയുടെ ബന്ധുക്കളുടെ ഭൂമിയാണ് ഒരു ഭാഗത്ത് . ഇത് പൂര്‍ണമായും നികത്തിക്കഴിഞ്ഞു. പ്രവര്‍ത്തനത്തിനുള്ള ജോലികള്‍ പുരോഗമിക്കുമ്പോള്‍ മറുഭാഗത്ത് നികത്തല്‍ പുരോഗമിക്കുകയാണ്.

ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലും നിലംനികത്തല്‍ നടന്നു. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കണ്ടതായി നടിക്കുന്നില്ല. ആര്‍ക്കും എതിര്‍പ്പുമില്ല. പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ചില യുവാക്കളോട് ഞങ്ങള്‍ കാര്യം അന്വേഷിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ നികത്തലിന് പണം വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം.