LiveTV

Live

Kerala

ആന്ധ്രയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു

ആന്ധ്രയില്‍ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു
Summary
ആന്ധ്രയിലെ ബങ്കാരു പാളയത്ത് വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു.

ആന്ധ്രയിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സംഘമാണ് അപകടത്തിൽപ്പെട്ടത്.

കാസർകോട് കുമ്പള നായിക്കാപ്പ് സ്വദേശികളായ പക്കീരഗട്ടി, അനുജൻ മഞ്ചപ്പഗട്ടി, ഭാര്യ സുന്ദരി, മധൂർ മഞ്ഞിപ്പാടിയിലെ സദാശിവ ഗട്ടി എന്നിവരാണ് മരിച്ചത്. തിരുപതി ക്ഷേത്രത്തിൽ പോവുന്ന വഴി ചിറ്റൂർ ബങ്കാള പാളയത്തായിരുന്നു അപകടം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഇവർ സഞ്ചരിച്ച സൈലേ കാറിന്റെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. തറവാട്ടിലെ മുടിപ്പ്പൂജ കഴിഞ്ഞ് അത് സമർപ്പിക്കാനായി തിരുപതിയിലേക്ക് പോയതായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവർ കാറിൽ തിരുപതിയിലേക്ക് പുറപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ലക്ഷ്മി, നാഗവേണി, ഭോജഗട്ടി, മാധവ ഗട്ടി, ഹരിഷഗട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ലക്ഷ്മിയുടെ നില ഗുരുതരമാണ്.