LiveTV

Live

Kerala

ജസ്റ്റിസ് കെമാൽ പാഷയെ ക്രിമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റി

ജസ്റ്റിസ് കെമാൽ പാഷയെ ക്രിമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്നും മാറ്റി
Summary
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടതിന് തൊട്ടുപിന്നാലെയാണ് കെമാല്‍ പാഷയെ മാറ്റിയത്.

ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് സിവില്‍ കേസുകള്‍ വാദിക്കുന്ന ബഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണവും സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ പൊലീസ് അന്വേഷണവും പ്രഖ്യാപിച്ചത് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു.

ജസ്റ്റിസ് ആന്റണി ‍‍ഡൊമിനിക് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തുന്നത്. 3 ജ‍ഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിലാണ് മാറ്റം. ജസ്റ്റിസ് അബ്രഹാം മാത്യു പരിഗണിച്ച സിവില്‍ അപ്പീല്‍ കേസുകളാണ് ഇനി കെമാല്‍പാഷ പരിഗണിക്കുക. ജസ്റ്റിസ് എ മാത്യു ക്രിമിനല്‍ കേസുകള്‍ പരിഗണിക്കും.

ജഡ്ജിമാരുടെ പരിഗണന വിഷയങ്ങള്‍ മാറ്റിയത് സ്വാഭാവികമാണെന്നാണ് ഹൈക്കോടതി രജിസ്ട്രിയുടെ വിശദീകരണം. കണ്ണൂര്‍ ഷുഹൈബ് വധക്കേസിലും സിറോ മലബാര്‍ സഭ ഭൂമിയിടപാടിലുമടക്കം സുപ്രധാനമായ വിധി പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് കെമാല്‍പാഷയുടെ പരിഗണനാ വിഷയം മാറ്റിയത് എന്നതും ശ്രദ്ധേയമാണ്.