LiveTV

Live

Kerala

എംഎം അക്ബറെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

എംഎം അക്ബറെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി
Summary
പാഠപുസ്തകത്തിലെ വിവാദ ഉള്ളടക്കം അക്ബര്‍ തന്നെ തള്ളിക്കളഞ്ഞത് പൊലീസ്

പൊലീസ് അന്വേഷണത്തില്‍ സഹകരിക്കാത്തതുകൊണ്ടാണ് സലഫി പണ്ഡിതന്‍ എംഎം അക്ബറിനെ അറസ്റ്റ് ചെയ്യേണ്ടിവന്നതന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പീസ് സ്കൂള്‍ പാഠപുസ്തകത്തിന്‍റെ പേരിലാണ് നടപടി. പാഠപുസ്തകത്തിലെ വിവാദ ഉള്ളടക്കം അക്ബര്‍ തന്നെ തള്ളിക്കളഞ്ഞത് പൊലീസ് കണക്കിലെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവിദ്വേഷത്തിന് കേസെടുത്ത ശശികലയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.