LiveTV

Live

Kerala

നെടുമ്പാശേരി കസ്റ്റംസ് നാല് ദിവസത്തിനുള്ളില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം  

നെടുമ്പാശേരി കസ്റ്റംസ് നാല് ദിവസത്തിനുള്ളില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം  
Summary
രൂപമാറ്റം വരുത്തിയും നൂതന മാർഗങ്ങളിലൂടെയും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

കൊച്ചി എയർ ഇന്‍റലിജൻസ് കസ്റ്റംസ് യൂണിറ്റ് നാല് ദിവസത്തിനുള്ളില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വർണം. രൂപമാറ്റം വരുത്തിയും നൂതന മാർഗങ്ങളിലൂടെയും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ ഒരു സംശയവും തോന്നാത്ത പത്തോളം സ്വർണ കടത്തു കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നെടുമ്പാശേരി കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രങ്ങളിലും മലദ്വാരത്തി ലും ഷൂസിലുമുള്‍പ്പെടെ രൂപമാറ്റം വരുത്തിയുമാണ് സ്വർണം കടത്തുന്നത്.

ശനിയാഴ്ച രാത്രി ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയുടെ അരയിൽ നിന്ന് പേസ്റ്റ് രൂപത്തിൽ കടത്തൻ ശ്രമിച്ച 1140 ഗ്രാം സ്വർണം പിടികൂടിയിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ 3225 ഗ്രാം കള്ളക്കടത്ത്സ്വർണമാണ് പിടിച്ചെടുത്തത്. രണ്ട് മാസമായി നെടുമ്പാശേരി വഴിയുള്ള സ്വർണക്കടത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗൾഫ് യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് കാര്യമായ പരിശോധനയില്ലാതെ പുറത്തു കടക്കാമെന്ന പ്രതീക്ഷയാണ് കള്ളകടത്തുകാർ കൊച്ചി തെരഞ്ഞെടുക്കാൻ കാരണമെന്നാണ് കസ്റ്റംസ് കരുതുന്നത്.