LiveTV

Live

Kerala

സഫീറിന്റേത് രാഷ്ട്രീയക്കൊലപാതകമല്ലെന്ന് പിതാവ്

സഫീറിന്റേത് രാഷ്ട്രീയക്കൊലപാതകമല്ലെന്ന് പിതാവ്
Summary
പ്രതികള്‍ സിപിഐ ആകുന്നതിന് മുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു

മണ്ണാര്‍ക്കാട്ടെ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയമല്ലെന്ന് കൊല്ലപ്പെട്ട സഫീറിന്റെ പിതാവ്. പ്രതികള്‍ സിപിഐ ആകുന്നതിന് മുമ്പ് തന്നെ ആരംഭിച്ച പ്രശ്നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു. അതേസമയം, കൊലപാതകത്തിന് ഇപ്പോള്‍ പ്രചോദനമായത് പ്രതികള്‍ക്കുള്ള സിപിഐ ബന്ധമാണെന്നും പിതാവ് ആരോപിച്ചു.സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.