LiveTV

Live

Kerala

ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈകോടതിയുടെ വിമര്‍ശം

ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈകോടതിയുടെ വിമര്‍ശം
Summary
എന്തുകൊണ്ട് ആയുധം കണ്ടെത്തിയില്ലെന്ന് ഹൈകോടതി ചോദിച്ചു.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശം. എന്തുകൊണ്ട് ആയുധം കണ്ടെത്തിയില്ലെന്ന് ഹൈകോടതി ചോദിച്ചു. ജസ്റ്റിസ് കമാല്‍ പാഷയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പൊലീസിനകത്ത് ചാരന്‍മാരുണ്ടെന്ന ആരോപണം എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും പി ജയരാജനും പ്രതികളുമായി ബന്ധമുണ്ടെന്ന് ഷുഹൈബിന്റെ കുടുംബം ഹരജിയില്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെയും ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം ഉയര്‍ന്നു.