LiveTV

Live

Kerala

ഉദ്ഘാടനം കഴിഞ്ഞിട്ട് പത്തുവര്‍ഷം; ഇതുവരെ പ്രവര്‍ത്തിക്കാതെ ഒരു അരിമില്ല്

ഉദ്ഘാടനം കഴിഞ്ഞിട്ട് പത്തുവര്‍ഷം; ഇതുവരെ പ്രവര്‍ത്തിക്കാതെ ഒരു അരിമില്ല്
Summary
ആലത്തൂരിലെ വെയര്‍ഹൌസിങ് കോര്‍പ്പറേഷന്റെ റൈസ് മില്ല് ഒരു ദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല.

പത്ത് വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ആലത്തൂരിലെ വെയര്‍ഹൌസിങ് കോര്‍പ്പറേഷന്റെ റൈസ് മില്ല് ഒരു ദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല. ആധുനിക യന്ത്രസാമഗ്രികള്‍ക്കായി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച റൈസ് മില്ല് പ്രവര്‍ത്തിപ്പിക്കാത്തത് മൂലം ഗുണം ലഭിക്കുന്നത് സ്വകാര്യ റൈസ് മില്ലുകള്‍ക്കാണ്.

പാലക്കാട്ടെ നെല്‍കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി മാറ്റുന്നതിന് സ്വകാര്യമില്ലുകളെ ആശ്രയിക്കാതിരിക്കാനാണ് സര്‍ക്കാര്‍ കോടികള്‍ മുടക്കി ആധുനിക റൈസ് മില്‍ സ്ഥാപിച്ചത്. 1998ല്‍ തറക്കല്ലിട്ടെങ്കിലും പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തത് 2008ലാണ്. എന്നാല്‍, ഒരു ദിവസം പോലും ഈ മില്ല് പ്രവര്‍ത്തിച്ചില്ല.

പാലക്കാട് ജില്ലയില്‍ നിന്ന് സിവല്‍ സപ്ലൈസ് വകുപ്പ് ശേഖരിക്കുന്ന നെല്ല് ഇപ്പോള്‍ സ്വകാര്യമില്ലുകളിലാണ് കുത്തി അരിയാക്കുന്നത്. ആലത്തൂരിലെ സിവില്‍ സപ്ലൈസ് ഗോഡൌണില്‍ നിന്ന് ഇതേ കോംപൌണ്ടിലുള്ള റൈസ് മില്ലിനെ നോക്കുക്കുത്തിയാക്കി സ്വകാര്യമില്ലുകളിലേക്ക് പോകുന്നു.

സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കമാണ് ഈ സര്‍ക്കാരിന്റെ കാലത്തും ഈ മില്ല് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതെന്നാണ് ആക്ഷേപം. മില്ല് പ്രവര്‍ത്തിപ്പിക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പലവട്ടം പ്രഖ്യാപനങ്ങളുണ്ടായി. എന്നാല്‍ ഒന്നും നടന്നിട്ടില്ല.