LiveTV

Live

Kerala

കൊയിലാണ്ടിയിലും ഓര്‍ക്കാട്ടേ‌രിയിലും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമം

 കൊയിലാണ്ടിയിലും ഓര്‍ക്കാട്ടേ‌രിയിലും  വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമം
Summary
സിപിഎം-ആര്‍എസ്എസ്- ആര്‍എംപി സംഘർഷം: ആര്‍എപി സംസ്ഥാന സെക്രട്ടറി എന്‍ വേണു അടക്കം 16 പേര്‍ കരുതല്‍ തടങ്കലില്‍

സിപിഎം ആര്‍എംപി സംഘര്‍ഷം നടന്ന, ഓര്‍ക്കാട്ടേ‌രിയിലും സി പി എം-ആര്‍എസ്എസ് സംഘര്‍ഷം നടന്ന കൊയിലാണ്ടിയിലും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആര്‍എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു ഉള്‍പ്പെടെ 16 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

ഇന്നലെ രാത്രിയാണ് ആര്‍എംപി ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. പതിനൊന്ന് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആര്‍എംപി പ്രവര്‍ത്തകരുടെ വീടും കടയും ആക്രമിക്കപ്പെട്ടു. ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു.

ആര്‍എംപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സിപിഎം വാദം. കൊയിലാണ്ടി പുളിയഞ്ചേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി സിപിഎം ആരോപിച്ചു. സംഘര്‍ഷത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പുളിയഞ്ചേരി ഭാഗങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. സംഘര്‍ഷ സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭ പരിധിയിലും ഏറാമല പഞ്ചായത്തിലും സിപിഎം ഹര്‍ത്താല്‍ നടത്തി. ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിയും ഹര്‍ത്താല്‍ നടത്തി.