LiveTV

Live

Kerala

തിരിഞ്ഞുനോക്കാനാരുമില്ലാതെ കൊച്ചി തോപ്പുംപടി ജില്ലാ ടിബി സെന്റര്‍ കെട്ടിടം 

തിരിഞ്ഞുനോക്കാനാരുമില്ലാതെ കൊച്ചി തോപ്പുംപടി ജില്ലാ ടിബി സെന്റര്‍ കെട്ടിടം 
Summary
കൊച്ചിയില്‍ ഒരു വര്‍ഷം രണ്ടായിരത്തിലധികം ആളുകള്‍ ടിബി രോഗികളായി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നു എന്ന കണക്കു നിലനില്‍ക്കുമ്പോഴാണ് ഈ അവഗണന.

കൊച്ചി തോപ്പുംപടി കരുവേലിപ്പടിയിലെ ജില്ലാ ടിബി സെന്റര്‍ കെട്ടിടം പൊളിഞ്ഞു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൊച്ചിയില്‍ ഒരു വര്‍ഷം രണ്ടായിരത്തിലധികം ആളുകള്‍ ടിബി രോഗികളായി സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നു എന്ന കണക്കു നിലനില്‍ക്കുമ്പോഴാണ് ഈ അവഗണന. ടിബി രോഗത്തിന് സൌജന്യ ചികിത്സ കൂടി നിലവില്‍ വന്നതോടെ പഴയ ആശുപത്രി കെട്ടിടത്തേയും അധികൃതര്‍ അവഗണിച്ചു. 20 വര്‍ഷത്തിലാധികമായി ഈ കെട്ടിടം ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്.

ചെല്ലാനം ഫോര്‍ട്ട്കൊച്ചി മട്ടാഞ്ചേരി മേഖലയിലെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരാശുപത്രിയ്യിരുന്നിട്ടും സ്ഥിതി പരിതാപകരം. ടിബി രോഗത്തിന് സൌജന്യ ചികിത്സയും രോഗം ഏറെക്കുറെ നര്‍മ്മാര്‍ജനം ചെയ്യപ്പെടുകയും ചെയ്തതോടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്ന ഒരു കെട്ടിടമാണ് അധികൃതരുടെ അനാസ്ഥകൊണ്ട് തകര്‍ന്നത്. കരുവേലിപ്പടിയിലെ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് റോഡരികിലുള്ള സ്ഥലത്താണ് ടിബി സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമായിരുന്ന ഒരു കെട്ടിടമാണ് കാട് കയറി നശിക്കുന്നത്. സാമൂഹിക വിരുദ്ധരുട ശല്ല്യവും കൂടി ആയതോടെ കെട്ടിടം പൊളിച്ചു നീക്കുകയോ പുതുക്കി പണിയുകയോ വേണമെന്ന ആവശ്യമാണ് ഉയരുന്നത്