LiveTV

Live

Kerala

മലയോര മേഖലകളിലെ രോഗികള്‍ക്ക് ദുരിതം തന്നെ   

മലയോര മേഖലകളിലെ രോഗികള്‍ക്ക് ദുരിതം തന്നെ   
Summary
മലയോര മേഖലകളിലുള്ള രോഗ ബാധിതര്‍ക്ക് അടിയന്തര ചികിത്സ നേടാന്‍ പോലും ഇപ്പോഴും ഏറെ ദൂരം സഞ്ചരിക്കണം

മലയോര മേഖലകളിലുള്ള രോഗ ബാധിതര്‍ക്ക് അടിയന്തര ചികിത്സ നേടാന്‍ പോലും ഇപ്പോഴും ഏറെ ദൂരം സഞ്ചരിക്കണം. കാര്‍ഡി യോളജി, കാന്‍സര്‍ എന്നിവയുടെ ചികിത്സക്ക് ഇടുക്കി ജില്ലയിലെ ആശുപത്രികളില്‍ ഇന്നും സംവിധാനങ്ങളില്ല. ആശുപത്രി സേവനത്തിന് മതിയായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തത് ജില്ലയിലെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. കാര്‍ഡിയോളജി, കാന്‍സര്‍, മാനസിക രോഗ വിഭാഗത്തിലെ വിദഗ്ധ ചികില്‍സ എന്നിവ ഇടുക്കി ജില്ലയില്‍ത്തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിടത്തും ലഭ്യമല്ല.

അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളജിലോ, എറണാകുളം ജില്ലയിലോ ചികില്‍സ തേടേണ്ടിവരുന്നു. മണിക്കൂറുകള്‍ താണ്ടി ഇവിടെയെത്തുമ്പോള്‍ പലപ്പോഴും ജീവന്‍തന്നെ നഷ്ടപ്പെട്ടവര്‍ ഏറെയാണ്. 39 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും, 4 താലൂക്ക് ആശുപത്രിയും ജില്ലാ ആശുപത്രി നിലവാരത്തില്‍ രണ്ട് ആശുപത്രികളുമാണ് ജില്ലയിലുള്ളത്. ഇവിടെയൊക്കെയും ആവശ്യമായ ഡോക്ടര്‍മാരോ, ജീവനക്കാരോ ലഭ്യമല്ല.

തോട്ടം മേഖലയിലും, ആദിവാസി പഞ്ചായത്തായ ഇടമലക്കുടി അടക്കമുള്ള പ്രദേശങ്ങളിലും മെച്ചപ്പെട്ട റോഡ് സംവിധാനത്തിന്‍റെ യടക്കമുള്ളവയുടെ അപര്യാപ്ത്തത ആരോഗ്യമേഖലയില്‍ ഇടുക്കി ജില്ല നേരിടുന്ന വലിയ വെല്ലുവിളികളായി ഇന്നും തുടരുന്നു.