LiveTV

Live

Kerala

വിശപ്പ് രഹിത കേരളത്തിന് 20 കോടി

വിശപ്പ് രഹിത കേരളത്തിന് 20 കോടി
Summary
വീടില്ലാത്ത 1.76 ലക്ഷം പേര്‍ക്ക് 2018-19 ല്‍ വീട് നിര്‍മ്മിച്ച് നല്‍കും

വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഇല്ലെന്ന് ഉറപ്പാക്കുമെന്നും ഇതിനായി വിശപ്പ് രഹിത കേരളം പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി തോമസ് ഐസക്.

ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കും. ഭക്ഷ്യ സബ്‌സിഡിയ്ക്കായി 954 കോടി. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് 31 കോടി രൂപ പ്രത്യേകം വകയിരുത്തും. ഇത് റേഷന്‍ കടകളുടെ നവീകരണത്തിനും ഇ ഗവേണന്‍സിനും വേണ്ടി വിനിയോഗിക്കും. റേഷന്‍ വ്യാപാരികളുടെ അലവന്‍സ് വര്‍ധിപ്പിച്ചത് കൂടാതെ സുഗമമായ റേഷന്‍ വിതരണത്തിന് 316 തസ്തികകള്‍ സൃഷ്ടിച്ചു. . റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് 2.4 ലക്ഷം അനര്‍ഹര്‍ പുറത്തുപോയി. സപ്ലൈകോ നവീകരണത്തിന്​ എട്ട്​ കോടി. പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത റേഷന്‍ കടകളെ മാര്‍ജിന്‍ ഫ്രീ പലചരക്കുകടകളാക്കും.

എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ലൈഫ് പാര്‍പ്പിട പദ്ധതിയ്ക്കായി 2500 കോടി രൂപ വകയിരുത്തും. ലൈഫ് പദ്ധതിയില്‍ ഓരോ വീടിനും 4 ലക്ഷം രൂപ വീതം. വായ്പ ലഭ്യമാക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വീടില്ലാത്ത 1.76 ലക്ഷം പേര്‍ക്ക് 2018-19 ല്‍ വീട് നിര്‍മ്മിച്ച് നല്‍കും