LiveTV

Live

Kerala

സംസ്ഥാനത്ത് സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതിയെന്ന് ധനമന്ത്രി

സംസ്ഥാനത്ത് സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതിയെന്ന് ധനമന്ത്രി
Summary
എറണാകുളത്ത് പുതിയ കാന്‍സര്‍ സെന്റര്‍ തുടങ്ങും.

സംസ്ഥാനത്ത് സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. അതിന്റെ ഭാഗമായി മലബാര്‍ കാന്‍സര്‍ സെന്റര്‍ ആര്‍സിസി നിലവാരത്തിലേക്കുയര്‍ത്തും. എറണാകുളത്ത് പുതിയ കാന്‍സര്‍ സെന്റര്‍ തുടങ്ങും. എല്ലാ താലുക്ക് ആശുപത്രികളിലും ട്രോമാകെയര് തുടങ്ങും‍. ജില്ലാ ആശുപത്രികളില്‍ ഓപ്പറേഷന്‍ സൌകര്യത്തോടുകൂടിയ കാര്‍ഡിയോളജി വകുപ്പ്. കൂടെ എമര്‍ജന്‍സി വിഭാഗവും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി യൂണിറ്റ് ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

550 ഡോക്ടര്‍മാരുടേയും 1385 നഴ്‌സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു. ഊബര്‍ ടാക്സി മാതൃകയില്‍ ആംബുലന്‍സ് സംവിധാനം രൂപീകരിക്കും. പൊതു ആരോഗ്യസർവീസിന്​ 1685 കോടി. RSBY ലുള്ളവരുടെ കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രീമിയം സര്‍ക്കാര്‍ അടക്കും. എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന ആദ്യ സംസ്ഥാനമാകും കേരളം. ചികിത്സ കിട്ടാതെ മരിക്കുന്നത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആശുപത്രി രോഗീ സൗഹൃദമാക്കാൻ 15 കോടി. പ്രാഥമി ആരോഗ്യ കേന്ദ്രങ്ങൾ കുടുംബക്ഷേമ കേന്ദ്രങ്ങൾ ആക്കാൻ 23 കോടി.മാനസികാരോഗ്യ പരിവർത്തനങ്ങൾക്കായി 17 കോടി. ഭിന്നശേഷിക്കാരുടെ ചികിത്സക്കും പരിചരണത്തിനും ഉള്ള പദ്ധതിക്ക് 30 കോടി. കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ 69 കോടിയും ബജറ്റില്‍ വകയിരുത്തി.