LiveTV

Live

Kerala

കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; വിജയിച്ച ഉടന്‍ സിപിഎം പദവി രാജിവെച്ചു

കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; വിജയിച്ച ഉടന്‍ സിപിഎം പദവി രാജിവെച്ചു
Summary
എസ്‍ഡിപിഐ പിന്തുണയില്‍ ലഭിച്ച കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎം രാജിവെച്ചു.

എസ്‍.ഡി.പി.ഐ പിന്തുണയില്‍ ലഭിച്ച കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎം രാജിവെച്ചു. നഗരസഭാ ഉപാധ്യക്ഷയായി കോണ്‍ഗ്രസിലെ കെ.ആയിശക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന മതേതര മുന്നണിക്കാണ് കൊണ്ടോട്ടി നഗരസഭയില്‍ ഭൂരിപക്ഷം. നാല്‍പതംഗ കൊണ്ടോട്ടി നഗരസഭയില്‍ 18 സീറ്റുള്ള മുസ്ലിം ലീഗാണ് വലിയ ഒറ്റക്കക്ഷിയെങ്കിലും കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന മതേതര മുന്നണിയാണ് ഭരിക്കുന്നത്. ആദ്യ രണ്ടുവര്‍ഷം ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിനും വൈസ്ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനുമായിരുന്നു. ധാരണ അനുസരിച്ച് പദവികള്‍ വെച്ചുമാറുന്നതിന് ഇരു സ്ഥാനങ്ങളും രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.