Top

ഇന്ധന വിലവര്‍ധനവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

MediaOne Logo

Subin

  • Updated:

    2018-06-01 13:00:20.0

Published:

1 Jun 2018 1:00 PM GMT

മോട്ടോര്‍ വാഹനങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന ആഹ്വാനവുമായി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. മോട്ടോര്‍ വാഹനങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന ആഹ്വാനവുമായി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് മുതല്‍ ബീച്ച് വരെയായിരുന്നു റാലി.

പ്രതിഷേധത്തോടൊപ്പം ബോധവത്കരണവും. ഈ മുദ്രാവാക്യമുയര്‍ത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. ഇന്ധന വിലവര്‍ധനവിലുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം റാലിയിലുയര്‍ന്നു. മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടി ഇവര്‍ മുന്നോട്ട് വെക്കുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ അണി ചേര്‍ന്നു. ബീച്ചിലായിരുന്നു സമാപനം. എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള അഭ്രി സൈക്കിള്‍ ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു റാലി.

Next Story