LiveTV

Live

Kerala

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ സര്‍ക്കുലര്‍
Summary
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് പതാക ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സംസ്ഥാന തലം മുതല്‍ പഞ്ചായത്ത് തലം വരെയുള്ള ആഘോഷങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ സ്കുളുകളിലെ ആഘോഷത്തെക്കുറിച്ചും പറയുന്നുണ്ട്. സ്ഥാപന മേധാവിയാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാക നിയമം പാലിക്കണമെന്നും സര്‍ക്കുലറില്‍ ഓര്‍മപ്പെടുത്തുന്നു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് പതാക ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.