LiveTV

Live

Kerala

ബാര്‍ കോഴ കേസ്: ബാബുറാമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസ്: ബാബുറാമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്
Summary
കെ ബാബുറാമിനെതിരായ ബാർ കോഴ കേസിലെ പ്രതി കെ ബാബുറാമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്നും..

കെ ബാബുറാമിനെതിരായ ബാർ കോഴ കേസിലെ പ്രതി കെ ബാബുറാമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്നും വിജിലന്‍സ് സത്യവാങ്മൂലം.

തനിക്കെതിരായ കേസ് ന്റെ തുടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം നൽകിയ ഹർജിയിലാണ് വിജിലൻസ് നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ രണ്ടാമ പ്രതി k. ബാബുറാമിനെതിരെ തെളിവില്ലെന്നാണ് വിജിലൻസിന്‍റെ കോടതിയെ അറിയിച്ചത്. കേസ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോർട്ട്‌ വൈകാതെ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കുമെന്നും വിജിലൻസ് ഹൈ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ബാർ കോഴയിലൂടെ ലഭിച്ച പണം k. ബാബു, ബാബു റാമിന്റെ റിയൽ എസ്റ്റേറ്റ്‌ ഇടപാടിൽ നിക്ഷേപിച്ചു എന്നായിരുന്നു വിജിലൻസ് കേസ്. എന്നാല്‍ ബാബുറാമിനെതിരെ തെളിവില്ലെന്നാണ് വിജിലന്‍സിന്‍റെ ഇപ്പോഴത്തെ നിലപാട്.