LiveTV

Live

Kerala

സിപിഎമ്മിനെതിരെ വിടി ബല്‍റാമിന്റെ രൂക്ഷ വിമര്‍ശം വീണ്ടും

സിപിഎമ്മിനെതിരെ വിടി ബല്‍റാമിന്റെ രൂക്ഷ വിമര്‍ശം വീണ്ടും
Summary
ഡോ. മന്‍മോഹന്‍ സിങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ജീര്‍ണത തെളിയിക്കുന്നതാണെന്ന് വി ടി ബല്‍റാം ഫെയ്‌സ് ബുക്കില്‍ വീണ്ടും കുറിച്ചു. 

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചു കൊണ്ട് ബല്‍റാം വീണ്ടും രംഗത്തു വന്നു. ഡോ. മന്‍മോഹന്‍ സിങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും ജീര്‍ണത തെളിയിക്കുന്നതാണെന്ന് വി ടി ബല്‍റാം ഫെയ്‌സ് ബുക്കില്‍ വീണ്ടും കുറിച്ചു.

ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിന് വേണ്ടി പടപൊരുതിയ മഹാനായ മുന്‍ പ്രധാനമന്ത്രിയെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്‍മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം വകതിരിവില്ലായ്മയും ശക്തമായ വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും ശക്തമായ മുഖമുദ്രയെന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി ഭരണ നേതൃത്വമാണെന്നും ബല്‍റാം മറുപടി പോസ്റ്റിലൂടെ പറയുന്നു.