LiveTV

Live

Kerala

ജീവനക്കാരുടെ അനാസ്ഥയില്‍ വലഞ്ഞത് രോഗികള്‍; ഡയാലിസിസ് യൂണിറ്റിലെ തകരാര്‍ പരിഹരിച്ചത് രോഗി

ജീവനക്കാരുടെ അനാസ്ഥയില്‍ വലഞ്ഞത് രോഗികള്‍; ഡയാലിസിസ് യൂണിറ്റിലെ തകരാര്‍ പരിഹരിച്ചത് രോഗി
Summary
ഡയാലിസിസിന് വിധേയരാകേണ്ട രോഗികള്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞശേഷം പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉള്‍പ്പെടെ ഉണ്ടായപ്പോഴാണ്, രോഗിയായ ഉല്ലാസ് തന്നെ മുന്നിട്ടിറങ്ങിയത്.

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയുടെ തകരാറിലായ ഡയാലിസിസ് യൂണിറ്റിന്‍റെ അറ്റകുറ്റപ്പണി നടത്തിയത് രോഗി. പ്ലമ്പിംഗ് തൊഴിലാളിയുടെ അവസരോചിത ഇടപെടല്‍ നിരവധി വൃക്കരോഗികള്‍ക്കാണ് കൈത്താങ്ങായത്.

കോതമംഗലം സ്വദേശിയായ ഉല്ലാസ് എന്ന ഈ യുവാവിനെ ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ മൂന്നര മണിക്കൂര്‍ ഡയാലിസിസിന് വിധേയനായ ശേഷം പുറത്തേക്ക് ഇറങ്ങുമ്പോഴാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഡയാലിസിസ് യൂണിറ്റിന്‍റെ ഫില്‍റ്റര്‍ വാല്‍വ് തകരാറിലായത്. നിസാരമായി പരിഹരിക്കാനുകുന്ന തകരാര്‍ എന്നാല്‍ ആശുപത്രി ജീവനക്കാരനായ പ്ലംമ്പര്‍ പരിഹരിച്ചില്ല. ഇന്ന് ഡയാലിസിസിന് വിധേയരാകേണ്ട രോഗികള്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞശേഷം പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉള്‍പ്പെടെ ഉണ്ടായപ്പോഴാണ്, രോഗിയായ ഉല്ലാസ് തന്നെ മുന്നിട്ടിറങ്ങിയത്. യൂണിറ്റിലെ ടെക്നീഷ്യന്‍ സ്വന്തം പണം മുടക്കിവാങ്ങി നല്‍കിയ സമാഗ്രികള്‍ ഉപയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റിന്‍റെ തകരാര്‍ ഉല്ലാസ് പരിഹരിച്ചത്.

ദിവസേന 14 പേരാണ് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരാകുന്നത്. ജില്ലയുടെ വിവിധയിടങ്ങളില്‍നിന്ന് ഏറെ ദൂരം സഞ്ചരിച്ച് എത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ ഇത്തരം അനാസ്ഥാ നടപടികള്‍ ജില്ലാ ആശുപത്രിയില്‍ സ്ഥിരമെന്ന് അവര്‍ തന്നെ പറയുന്നു.