LiveTV

Live

Kerala

രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ

രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ
Summary
ബി.ജെ.പിയുടെ ലക്ഷ്യമായ അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്ന് സൗന്ദരരാജന്‍ അവകാശപ്പെട്ടു

രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദരരാജന്‍. രാഷ് ട്രീയത്തിലേക്ക് ഇറങ്ങാനുള്ള രജനിയുടെ തീരുമാനം അഭിനന്ദനാര്‍ഹമാണ്, ബി.ജെ.പിയുടെ ലക്ഷ്യമായ അഴിമതിരഹിത സദ്ഭരണമാണ് രജനീകാന്തും മുന്നോട്ടുവെക്കുന്നതെന്ന് സൗന്ദരരാജന്‍ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.