LiveTV

Live

Kerala

സര്‍ക്കാറിനെ വീണ്ടും പരിഹസിച്ച് ജേക്കബ് തോമസ് 

സര്‍ക്കാറിനെ വീണ്ടും പരിഹസിച്ച് ജേക്കബ് തോമസ് 
Summary
പരസ്യപദ്ധതികൾ ജനക്ഷേമത്തിന്' എന്ന പരിഹാസ വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

സര്‍ക്കാരിനെ വീണ്ടും പരിഹസിച്ച് സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ്തോമസ്. പാഠം രണ്ട് മുന്നോട്ടുള്ള കണക്ക്' എന്ന തലക്കെട്ടില്‍ ഫെയസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് ഡിജിപി വിമർശം ഉന്നയിച്ചിരിക്കുന്നത്. വാർഷികാഘോഷത്തിനു പരസ്യം നൽകാനും, ഫ്ലെക്സ് സ്ഥാപിക്കാനും സർക്കാർ കോടിക്കണക്കിനു രൂപയാണ് ചെലവിടുന്നതെന്നാണ് ജേക്കബ് തോമസിന്റെ പുതിയ വിമർശനം. പരസ്യപദ്ധതികൾ ജനക്ഷേമത്തിന്' എന്ന പരിഹാസ വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. ഓഖിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെയും ജേക്കബ്തോമസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരിന്നു.