LiveTV

Live

Kerala

ജൈവ പച്ചക്കറികൃഷിയുടെ വിജയം ആഘോഷിച്ച്  ഒരുനാട് 

ജൈവ പച്ചക്കറികൃഷിയുടെ വിജയം ആഘോഷിച്ച്  ഒരുനാട് 
Summary
കോഴിക്കോട് വേങ്ങേരി നിറവ് കൂട്ടായ്മയാണ് തങ്ങളുടെ കൃഷി വിജയം മറ്റ്ഉള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനായി മിദോരി എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ജൈവ പച്ചക്കറികൃഷിയുടെ വിജയം ഒരുനാട് ആഘോഷിക്കുകയാണ്. കോഴിക്കോട് വേങ്ങേരി നിറവ് കൂട്ടായ്മയാണ് തങ്ങളുടെ കൃഷി വിജയം മറ്റ്ഉള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനായി മിദോരി എന്ന പേരില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. വേങ്ങേരിക്കാര്‍ ആഘോഷ തിമിര്‍പ്പിലാണ്. ആര്‍ക്കും ഏത് വീട്ടിലും കയറിചെല്ലാം.

വീട്ടുമുറ്റത്തെ കൃഷികള്‍ കണ്ടുപഠിക്കാം.നിറവ് കൂട്ടായ്മയിലെ 101 വീടുകളിലെ ജൈവ പച്ചക്കറി കൃഷി കാണാനാണ് മിദോരി സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിന് തന്നെ മാതൃകയായതാണ് കോഴിക്കോട്ടെ നിറവ് ജൈവ കൃഷി. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ്, വിവിധ തരം കൃഷി രീതികള്‍, പ്രകൃതിദത്വ ശീതികരണ സംവിധാനം, ചാണകത്തിന്റെ ഗന്ധമില്ലാത്ത തൊഴുത്ത് എന്നിങ്ങനെ പഠിക്കാനും പകര്‍ത്താനുമാവുന്ന നിരവധി കാര്യങ്ങളാണ് ഇവിടെയുള്ളത്.

മിദോരി കാണാനെത്തുന്നവരെ സഹായിക്കാനായി വളണ്ടിയര്‍മാരായി മുഴവന്‍ സമയം കോളേജ് വിദ്യാര്‍ഥികളും രംഗത്തുണ്ട് .