LiveTV

Live

Kerala

എ.കെ ആന്‍റണിയേയും കരുണാകരനേയും താഴെയിറക്കതോടെയാണ് കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തുടങ്ങിയതെന്ന് കെ.മുരളീധരന്‍

എ.കെ ആന്‍റണിയേയും കരുണാകരനേയും താഴെയിറക്കതോടെയാണ്  കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തുടങ്ങിയതെന്ന് കെ.മുരളീധരന്‍
Summary
മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി

എ.കെ ആന്‍റണിയേയും കെ.കരുണാകരനേയും വലിച്ചു താഴെയിറക്കതോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തുടങ്ങിയതെന്ന് കെ മുരളീധരന്‍. ആദ്യം ആന്‍റണിയെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്താക്കി. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി. അതില്‍ താന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാണെന്നും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു.