LiveTV

Live

Kerala

ദിലീപിന്റെ ഹരജിയില്‍ വിധി ജനുവരി 9ന്; മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ സംഘം

ദിലീപിന്റെ ഹരജിയില്‍ വിധി ജനുവരി 9ന്; മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ സംഘം
Summary
നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിമൊഴികൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍. നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെന്നും കോടതി ഇടപെടലുണ്ടാകണമെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അനുബന്ധ കുറ്റപത്രം പൊലീസ് ചോർത്തി നൽകി എന്നാരോപിച്ച് ദിലീപ് നൽകിയ ഹരജിയില്‍ ജനുവരി 9ന് കോടതി വിധി പറയും.‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ നടപടി ആവശ്യപെട്ട് പോലീസ് കോടതിയെ സമീപിച്ചു. മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടണ് പോലി സിന്റെ അപേക്ഷ. കേസിന്റെ മേൽനോട്ട ചുമതല യുള്ള അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആണ് അപേക്ഷ നൽകിയത്. അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.കേസിലെ അനുബന്ധ കുറ്റപത്രം പൊലീസ് ചോർത്തി നൽകി എന്നാരോപിച്ച് ദിലീപ് നൽകിയ പരാതിയിൽ വിധി പറയുന്നത് ജനുവരി 9 ലേക്ക് മാറ്റി.

ആക്രമിക്കപ്പെട്ട നടിയോടു കുറ്റാരോപിതനായ ദിലീപിനു വൈരാഗ്യമുണ്ടായിരുന്നതായി വെളിപ്പെടുത്തുന്നതാണു കേസിലെ കുറ്റപത്രം. പൊലീസ് ഗൂഢാലോചന നടത്തി കുറ്റപത്രം ചോർത്തി നൽകി എന്നാണ് ദിലീപിന്റെ പരാതി. കുറ്റപത്രം ചോർന്നത് സംബസിച്ച് അന്വേഷണം നടത്തണമെന്നും ദിലീപ് കോടതിയിൽ ആവശ്യപെട്ടിരുന്നു. ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ദിലീപ് തന്നെയാണ് കുറ്റപത്രം ചോർത്തി നൽകിയതെന്നും പോലിസ് കോടതിയെ അറിയിച്ചു. വാർത്തകൾ പ്രതികളുമായി ബന്ധപ്പെട്ടതാണ്. ഏതെങ്കിലും രീതിയിൽ ഇരയെ ബാധിക്കുന്നതല്ല എന്നുമാണ് പോലിസിന്റെ വാദം. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് മജിസ്ട്രേറ്റ് കോടതി അടുത്ത മാസം 9 ന് വിധി പറയാൻ മാറ്റിയത്.