LiveTV

Live

Kerala

എം.പി വീരേന്ദ്രകുമാറിനായി പാര്‍ട്ടിയെ ഇല്ലാതാക്കില്ലെന്ന് ജെ ഡി എസ് 

എം.പി വീരേന്ദ്രകുമാറിനായി പാര്‍ട്ടിയെ ഇല്ലാതാക്കില്ലെന്ന് ജെ ഡി എസ് 
Summary
വിലപേശല്‍ അനുവദിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു

എം.പി വീരേന്ദ്രകുമാറിനായി പാര്‍ട്ടിയെ ഇല്ലാതാക്കില്ലെന്ന് ജെഡി എസ്. വിലപേശല്‍ അനുവദിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു. ലയനമില്ലെന്ന് മന്ത്രി മാത്യു ടി തോമസും വ്യക്തമാക്കി. എം.പി വീരേന്ദ്രകുമാറിനെ ഉള്‍ക്കൊള്ളാനായി ജനതാദള്‍ എസിന്റെ അസ്ഥിത്വം പണയപ്പെടുത്തില്ലെന്ന് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി. പാര്‍ട്ടിയുടെ നേതൃതവും ആശയവും അംഗീകരിക്കുന്ന ആര്‍ക്കും കടന്നു വരാമെന്നും എന്നാല്‍ വിലപേശല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വീരേന്ദ്രകുമാറിനെ ഉള്‍ക്കൊള്ളാനായി ജനതാദള്‍ എസ് ഒരു ലയനത്തിനുമില്ലെന്ന് മന്ത്രി മാത്യു ടി തോമസും പറഞ്ഞു. വീരേന്ദ്രകുമാര്‍ വരുമെന്ന് കേള്‍ക്കുന്നതല്ലാതെ ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വവുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. സോഷ്യലിസ്റ്റ് ആശയങ്ങളുള്ളവര്‍ ഒരുമിച്ച് നില്‍ക്കണമെന്നാണ് ജനതാദള്‍ എസിന്റെ നിലപാട്. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു വിലപേശലും അനുവദിക്കില്ലെന്നും ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി കോഴിക്കോട് പറഞ്ഞു.

പാര്‍ട്ടിയെയും ഇടത് മുന്നണിയെയും ശക്തിപ്പെടുത്തുകയാണ് ജെ ഡി എസിന്റെ ലക്ഷ്യമെന്നും ലയനം അജണ്ടയിലില്ലെന്നും മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. യു ഡി എഫ് വിടുകയാണെന്ന് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയിലേക്ക് വരുന്നതിനെ കുറിച്ച് ചര്‍ച്ച നടന്നില്ലെന്നും കെ കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു.