LiveTV

Live

Kerala

വനംവകുപ്പിന് ശബരിമലയോട് ശത്രുത മനോഭാവമെന്ന് ദേവസ്വം ബോര്‍‌ഡ്

വനംവകുപ്പിന് ശബരിമലയോട് ശത്രുത മനോഭാവമെന്ന് ദേവസ്വം ബോര്‍‌ഡ്
Summary
പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മിലുള്ള അധികാര തര്‍ക്കം നേരത്തെ വാര്‍ത്തായിയിരുന്നു

വനം വകുപ്പ് ശബരിമലയോട് സ്വീകരിക്കുന്ന ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണമെന്ന് ദേവസ്വം ബോര്‍‌ഡ്. ശബരിമല വികസനത്തിനായി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ട ഭൂമി വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കും. ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നും പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി.

പ്രയാര്‍ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മിലുള്ള അധികാര തര്‍ക്കം നേരത്തെ വാര്‍ത്തായിയിരുന്നു. എന്നാല്‍ ഇടതുമുന്നണി മെമ്പര്‍മാര്‍ മാത്രമുള്ള ബോര്‍ഡ് നിലവില്‍ വന്നിട്ടും സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. വനംവകുപ്പ് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍. ശബരിമലയില്‍ ദേവസ്വത്തിന്റെ 63 ഏക്കര്‍ സ്ഥലത്തില്‍ 55 ഏക്കറാണ് ലഭ്യമായിട്ടുള്ളത്, ബാക്കി സ്ഥലം വിട്ടുകിട്ടുന്നതിന് വനംവകുപ്പിനെ സമീപിക്കും. ട്രാക്ടര്‍ പാത നിര്‍മാണം മുതല്‍ വാഹന പാര്‍ക്കിംഗിനുവരെ വനംവകുപ്പ് തടസം നില്‍ക്കുന്നു. ദേവസ്വത്തിന്റെ നിര്‍മിതികള്‍ നോട്ടീസ് നല്‍കാതെ പൊളിച്ച് നീക്കുന്നതായും എ പത്മകുമാര്‍ ആരോപിച്ചു

ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ത്വരിതാന്വേഷണത്തിന് ദേവസ്വം വിജിലന്‍സിന്റെ പ്രത്യേക വിഭാഗത്തെ രൂപീകരിക്കും. ക്ഷേത്രാചാരങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നത് അവസാനിപ്പിക്കുമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്കമാക്കി.