LiveTV

Live

Kerala

പ്രൊട്ടക്ടഡ് അധ്യാപകരെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയെന്ന് പരാതി

പ്രൊട്ടക്ടഡ് അധ്യാപകരെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയെന്ന് പരാതി
Summary
പാലക്കാട്, കോട്ടയം ജില്ലകളിലെ അധ്യാപകരെയാണ് മലപ്പുറം, ഇടുക്കി ജില്ലകളിലേക്ക് മാറ്റിനിയമിച്ചത്.

പുനര്‍നിയമനം ലഭിച്ച പ്രൊട്ടക്ടഡ് അധ്യാപകരെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റിയതായി ആരോപണം. പാലക്കാട്, കോട്ടയം ജില്ലകളിലെ അധ്യാപകരെയാണ് മലപ്പുറം, ഇടുക്കി ജില്ലകളിലേക്ക് മാറ്റിനിയമിച്ചത്. ഇത് സംബന്ധിച്ച ഡിപിഐയുടെ ഉത്തരവ് ലംഘിച്ചുവെന്ന് കെപിടിഎ ആരോപിച്ചു.

പ്രൊട്ടക്ടഡ് അധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 2016 ആഗസ്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഒരു ജില്ലയില്‍ പ്രൊട്ടക്ട‍ഡ് അധ്യാപകര്‍ ലഭ്യമല്ലെങ്കില്‍ ഇതരജില്ലകളില്‍ നിന്ന് അധ്യാപകരെ നിയമിക്കാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ക്ലസ്റ്റര്‍ ചുമതലകളില്ലാത്തവരും തസ്തികയില്‍ നിയമനം ലഭിക്കാത്തവരുമായ പ്രൊട്ടക്ടഡ് അധ്യാപകരെയാണ് ഇതിനുപയോഗിക്കേണ്ടതെന്നാണ് നിര്‍ദേശം. ഇതിനായി കെഇആര്‍ ചട്ടഭേദഗതിയും കൊണ്ടുവന്നിരുന്നു. എന്നാല്‍ പാലക്കാട് ജില്ലയില്‍ മാത്രം ചട്ടവിരുദ്ധമായി 31 അധ്യാപകരെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. മറ്റ് ജില്ലകളില്‍ തസ്തികകളില്‍ നിയമനം ലഭിക്കാത്തവരുണ്ടായിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി.

കോട്ടയം ജില്ലയില്‍ നിന്ന് മൂന്ന് പേരെ ഇടുക്കി ജില്ലയിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്. നവംബര്‍ മാസത്തില്‍ എണ്ണായിരം ഹയര്‍സെക്കന്ററി അധ്യാപകരെ സ്ഥലം മാറ്റുന്ന നടപടിയും അംഗീകരിക്കാനാവില്ലെന്ന് കെപിടിഎ ഭാരവാഹികള്‍ പറഞ്ഞു