LiveTV

Live

Kerala

കിനാലൂരില്‍ രോഗിയായ വൃദ്ധയെ വീട്ടില്‍ നിന്ന് പുറത്താക്കി ജപ്തി; ബാങ്കിനെതിരെ പ്രതിഷേധം

കിനാലൂരില്‍ രോഗിയായ വൃദ്ധയെ വീട്ടില്‍ നിന്ന് പുറത്താക്കി ജപ്തി; ബാങ്കിനെതിരെ പ്രതിഷേധം
Summary
ഒരു ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു വട്ടോളി ബസാര്‍ സ്വദേശി കമലത്തിന്റെ വീട് ജപ്തി ചെയ്തത്

കോഴിക്കോട് കിനാലൂരില്‍ രോഗിയായ വൃദ്ധയെ വീട്ടില്‍ നിന്ന് പുറത്താക്കി ജപ്തി ചെയ്ത സഹകരണ ബാങ്കിന്റെ നടപടിക്ക് എതിരെ പ്രതിഷേധം. ഒരു ലക്ഷം രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു വട്ടോളി ബസാര്‍ സ്വദേശി കമലത്തിന്റെ വീട് ജപ്തി ചെയ്തത്. മറ്റൊരു ആശ്രയവുമില്ലാത്ത ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സഹകരണ ബാങ്ക് ബാലുശ്ശേരി ശാഖ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് താല്‍ക്കാലികമായ തിങ്കളാഴ്ച ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തുന്നത് വരെ ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കി.