LiveTV

Live

Kerala

തോമസ് ചാണ്ടിക്ക് ഇനി നിയമനടപടികള്‍ നിര്‍ണ്ണായകം

തോമസ് ചാണ്ടിക്ക് ഇനി നിയമനടപടികള്‍ നിര്‍ണ്ണായകം
Summary
കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പലസ്ഥലങ്ങളും തന്‍റെ പേരിലല്ലെന്നാണ് ചാണ്ടിയുടെ വാദം. ഹോട്ടലിന്‌‍റെ പാര്‍ക്കിംങ് സ്ഥലം തന്‍റെ സഹോദരിയുടെ പേരിലാണെന്നും..

മന്ത്രിസ്ഥാനം രാജിവെച്ച തോമസ് ചാണ്ടിക്ക് നിയമനടപടികള്‍ ഇനി നിര്‍ണ്ണായകമാകും. കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീംകോടതിയെ ചാണ്ടി ഉടനെ സമീപിച്ചേക്കും. കൂടാതെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി കളക്ടറെ സമീപിക്കാനും തോമസ് ചാണ്ടി ഉദ്ദേശിക്കുന്നുണ്ട്.

മന്ത്രിസ്ഥാനത്ത് ഇരുന്ന കൊണ്ട് ജില്ലാകള്ക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തതാണ് തോമസ് ചാണ്ടിക്ക് വിനയായത്. മുഖ്യമന്ത്രിയെ പോലും വിശ്വാസമില്ലാതെ കോടതിയെ സമീപിച്ചതിലെ തെറ്റും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരിന്നു. മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ പൌരന്‍ എന്ന നിലയില്‍ സുപ്രീംകോടതിയെ സീമിപിക്കാനാണ് ചാണ്ടിയുടെ നീക്കം. കളക്ടറുടെ റിപ്പോര്‍ട്ടിലെ പലകണ്ടെത്തലുകളും തെറ്റാണെന്ന് ചാണ്ടി പറഞ്ഞിരുന്നെങ്കിലും കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. സുപ്രീംകോടതിയെ ഉടനെ തന്നെ സമീപിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുതിര്‍ന്ന അഭിഭാഷകന്‍റെ തന്നെ സഹായം തേടാനാണ് തോമസ്ചാണ്ടിയുടെ നീക്കം.

കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പലസ്ഥലങ്ങളും തന്‍റെ പേരിലല്ലെന്നാണ് ചാണ്ടിയുടെ വാദം. ഹോട്ടലിന്‌‍റെ പാര്‍ക്കിംങ് സ്ഥലം തന്‍റെ സഹോദരിയുടെ പേരിലാണെന്നും ചാണ്ടി വാദിക്കും. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടി ഉണ്ടായ കളങ്കം മായ്ച് കളയാമെന്ന പ്രതീക്ഷയിലാണ് തോമസ് ചാണ്ടി. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാലും ഉടനെയൊന്നും മന്ത്രിസ്ഥാനത്തേക്ക് തിരികെ വരെനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.