LiveTV

Live

Kerala

വയനാടിനെക്കുറിച്ചറിയാന്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍

വയനാടിനെക്കുറിച്ചറിയാന്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍
Summary
വയനാടിന്റെ പ്രകൃതിയും ഭക്ഷണരീതികളും ജര്‍മന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു

വയനാടിനെക്കുറിച്ചറിയാന്‍ ജര്‍മനിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നടവയലിലെത്തി. നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആതിഥേയത്വം സ്വീകരിച്ചാണ് നാല് ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമടങ്ങുന്ന സംഘം വയനാട്ടിലെത്തിയത്. ജര്‍മന്‍ എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായാണ് വിദേശ വിദ്യാര്‍ഥികള്‍ വയനാട് സന്ദര്‍ശിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്ത് വിദ്യാര്‍ഥികള്‍ ജര്‍മനി സന്ദര്‍ശിച്ചിരുന്നു. ജര്‍മനി സന്ദര്‍ശിച്ച മലയാളി വിദ്യാര്‍ഥികളുടെ വീടുകളിലാണ് ജര്‍മന്‍ വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കിയിരുന്നത്.

വയനാടിന്റെ പ്രകൃതിയും ഭക്ഷണരീതികളും ജര്‍മന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു. ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് താമസ സൌകര്യം നല്‍കിയ ജര്‍മന്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ വയനാട് സന്ദര്‍ശിച്ചത്.രണ്ടു സംസ്കാരങ്ങളുടെ വൈവിധ്യങ്ങളെ അനുഭവിക്കാന്‍ ഈ പദ്ധതികൊണ്ട് കഴിഞ്ഞുവെന്ന് മലയാളി വിദ്യാര്‍ഥികളും പറഞ്ഞു. വയനാട്ടിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് ജര്‍മന്‍ സംഘം നാട്ടിലേക്കു മടങ്ങിയത്.