LiveTV

Live

Kerala

ചവറ കെഎംഎംഎല്ലിലെ ഇരുമ്പ് പാലം തകർന്ന് വീണ് ഒരു മരണം

ചവറ കെഎംഎംഎല്ലിലെ ഇരുമ്പ് പാലം തകർന്ന് വീണ് ഒരു മരണം
Summary
ജീവനക്കാരുള്‍പ്പെടെ അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു

ചവറ കെഎംഎംഎല്ലിലെ ഇരുമ്പ് പാലം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ചു. കെഎംഎംഎൽ ജീവനക്കാരി ശ്യാമളാ ദേവിയാണ് മരിച്ചത്. ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിലെ ജീവനക്കാരിയാണ് ശ്യാമളാ ദേവി. സംഭവത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കെഎംഎംഎൽ മാനേജ്മെന്റ് അറിയിച്ചു.

കെഎംഎംഎൽ ഐസ് യൂണിറ്റിനോട് ചേർന്ന ഇരുമ്പ് പാലം രാവിലെ 10.15 ഓടെയാണ് തകർന് വീണത്. കെഎംഎംഎല്ലിന് മുന്നിൽ പ്രതിഷേധത്തിനെത്തി മടങ്ങിയ തൊഴിലാളികളും കമ്പനിയിലെ ജീവനക്കാരുമടക്കം 50 ഓളം പേർ അപകടം നടക്കുമ്പോൾ പാലത്തിലുണ്ടായിരുന്നു. പാലം തകർന്നതോടെ ഇവർ ടി എസ് കനാലിൽ വീണു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലാണ് മുഴുവൻ പേരെയും കരയ്ക്കെത്തിക്കാനായത്.

പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. നിയന്ത്രണമില്ലാതെ ആൾക്കൂട്ടം തള്ളി കയറിയതാണ് പാലം തകരാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.