LiveTV

Live

Kerala

മാലിന്യത്തിൽ നിന്ന് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ വൈദ്യുതി ഉത്പാദനം

മാലിന്യത്തിൽ നിന്ന് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ വൈദ്യുതി ഉത്പാദനം
Summary
മാലിന്യത്തെ പ്രയേജനകരമാക്കുന്ന ഇതര പദ്ധതികളിൽ നിന്നും വ്യത്യസ്തമായി മാലിന്യം സംസ്കരിക്കാതെയാണ് ഈ പ്ലാന്റിന്റെ പ്രവർത്തനം

മാലിന്യത്തിൽ നിന്ന് വൈദ്യൂതി ഉത്പാതിപ്പിക്കുന്ന ആധുനിക പ്ലാന്റ് വില്ലിംഗ്ടെൺ അയലന്റിൽ പ്രവർത്തന സജ്ജമായി. പ്രതിദിനം 40 ടൺ മാലിന്യം സംസ്കരിക്കാനും അതുഴി പ്രതിവർഷം 24 ലക്ഷം യുണിറ്റ് വൈദ്യുതിയും ഈ പ്ലാന്റ് വഴി ഉത്പാദിപ്പിക്കാം.

മാലിന്യത്തെ പ്രയേജനകരമാക്കുന്ന ഇതര പദ്ധതികളിൽ നിന്നും വ്യത്യസ്തമായി മാലിന്യം സംസ്കരിക്കാതെയാണ് ഈ പ്ലാന്റിന്റെ പ്രവർത്തനം. മണിക്കുറിൽ ഒന്ന് മുതൽ രണ്ട് ടൺ മാലിന്യം വരെ ട്രീറ്റ് ചെയ്യാനാകും. അത് വഴി മണിക്കൂറിൽ 30 മുതൽ 60 കിലോ വരെ ചാരമാക്കി മാറ്റാനും സാധിക്കും. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പുറന്തള്ളുന്ന വാതകം ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പ്ലാന്റിൽ നിന്നും പുറത്ത് വരുന്ന വാതകം പ്രകൃതി വാതകത്തേക്കാൾ ശുദ്ധമാണെന്നാണ് നിർമാതാക്കളുടെ വാദം. ഇലകൾ മരത്തിന്റെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് തുടങ്ങി ഏതു തരം മാലിന്യവും ഇവിടെ സംസ്കരിക്കാനാകും.

ഐലന്റിലെ പോർട് ട്രസ്ററിന്റെ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പ്ലാന്റ് സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ്. കൊച്ചിൻ വേസ്റ്റ് ടു എനർജി എന്ന കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന്റെ സാങ്കേതിക വിദ്യ ഒരുക്കിയിരിക്കുന്നത് ടീം സസ്റ്റൈൻ എന്ന കന്പനിയാണ് . മലിനീകരണ നിയന്ത്രണ ബോർഡിന്റെയടക്കം അനുമതി നേരത്തേ തന്നെ പദ്ധതിക്ക് ലഭിച്ചിരുന്നു.