LiveTV

Live

Kerala

മലമ്പഴുയിലെ ജലം വ്യാവസായികാവശ്യത്തിന്; രണ്ടാം വിളയ്ക്ക് നല്‍കാന്‍ വെള്ളമില്ല

മലമ്പഴുയിലെ ജലം വ്യാവസായികാവശ്യത്തിന്; രണ്ടാം വിളയ്ക്ക് നല്‍കാന്‍ വെള്ളമില്ല
Summary
രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലന്പുഴ ഡാമില്‍ നിന്ന് കഞ്ചിക്കോട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലേക്ക് ജലവിതരണത്തിനുള്ള പദ്ധതി തയ്യാറാവുന്നു. കര്‍ഷകര്‍ക്ക് ആവശ്യത്തിന് ജലം നല്‍കാത്തതിനാല്‍..

രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലന്പുഴ ഡാമില്‍ നിന്ന് കഞ്ചിക്കോട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലേക്ക് ജലവിതരണത്തിനുള്ള പദ്ധതി തയ്യാറാവുന്നു. കര്‍ഷകര്‍ക്ക് ആവശ്യത്തിന് ജലം നല്‍കാത്തതിനാല്‍ കൃഷി പ്രതിസന്ധിയിലായിരിക്കെ വ്യാവസായികാവശ്യത്തിന് ജലം നല്‍കാനുള്ള ജലസേചന വകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.

ജലസേചന വകുപ്പിന് കീഴിലുള്ള മലമ്പുഴ ഡാമിലെ ജലം പ്രധാനമായും ഉപയോഗിക്കുന്നത് പാലക്കാട് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളാവശ്യത്തിനാണ്. ബാക്കിയുള്ള വെള്ളമാണ് നിലവില്‍ കാര്‍ഷികാവശ്യത്തിന് നല്‍കുന്നത്. എന്നാല്‍, ഒന്നാം വിളയുടെ കാലത്ത് പോലും കാര്‍ഷികാവശ്യത്തിനുള്ള ജലം നല്‍കാത്തതിനാല്‍ ഇക്കുറി കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്.

രണ്ടാം വിളക്ക് 90 ദിവസം മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടാറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ അത് 25 ദിവസമായി ചുരുക്കി. ഈ സാഹചര്യത്തിലാണ് മലന്പഴയിലെ വെള്ളം വ്യാവസായികാവശ്യത്തിനായി കൊണ്ടു പോകാന്‍ തുടങ്ങുന്നത്. കിന്‍ഫ്ര പാര്‍ക്കിലേക്ക് വെള്ളം കൊണ്ടു പോകാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.