LiveTV

Live

Kerala

നിര്‍മല്‍കൃഷ്ണ ചിട്ടി ഫണ്ട് തട്ടിപ്പ്: കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് നടപടി ഊര്‍ജിതം

നിര്‍മല്‍കൃഷ്ണ ചിട്ടി ഫണ്ട് തട്ടിപ്പ്: കേരളത്തിലും തമിഴ്നാട്ടിലും പൊലീസ് നടപടി ഊര്‍ജിതം
Summary
ചിട്ടി കമ്പനിയുടമ നിര്‍മലിന്‍റെ ഉടമസ്ഥതയിലുള്ള 13 വാഹനങ്ങള്‍ തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടി. പാറശാല സ്വദേശിയായ യുവതില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയ കേസില്‍..

നിര്‍മല്‍കൃഷ്ണ ചിട്ടി ഫണ്ട് തട്ടിപ്പില്‍ തമിഴ്നാട്ടിലും കേരളത്തില്‍ പൊലീസ് നടപടി ഊര്‍ജിതമാക്കി. ചിട്ടി കമ്പനിയുടമ നിര്‍മലിന്‍റെ ഉടമസ്ഥതയിലുള്ള 13 വാഹനങ്ങള്‍ തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടുകെട്ടി. പാറശാല സ്വദേശിയായ യുവതില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയ കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം കേരള പൊലീസ് രൂപീകരിച്ചു. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്യാനും സാധ്യത.

നിര്‍മല്‍കൃഷ്ണ ചിട്ടി തട്ടിപ്പിലെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് തമിഴ്നാട് സാന്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. നിക്ഷേപകരുടെ മൊഴിയെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി സ്വത്ത് കണ്ടെത്തല്‍ നടപടിയിലേക്ക് കടന്നതായാണ് സൂചന. നിര്‍മലന്‍റെ ഉടമസ്ഥതയിലുള്ളഹോളോ ബ്രിക്സ് നിര്‍മാണയുനിറ്റിലുള്ള 13 വാഹനങ്ങളെയാണ് ഇന്നലെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ആസ്ഥികള്‍ പിടിച്ചെടുക്കാന്‍ നീക്കമുണ്ടെന്നും അറിയുന്നു. അതിനിടെ കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പില്‍ കേരളത്തിലും കേസ് രജിസ്റ്റര്‍ചെയ്തു.

പാറശാല സ്വേദശിയായ യുവതില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസ്. അന്വേഷണത്തനായി കണ്‍റോണ്‍മെന്റ് സി ഐ സുനീഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനും ഡിജിപി രൂപം നല്‍കി. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നും സൂചനയുണ്ട്. നിര്‍മല്‍ കൃഷ്ണയുടെ ബിനാമികളുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെ സമരം ശക്തമായി തുടരുന്നതും കേരള തമിഴ്നാട് പൊലീസുകളുടെ നടപടികള്‍ ഊര്‍ജിതമാകാന്‍ കാരണമാണ്