LiveTV

Live

Kerala

അത്യാധുനിക ഫയര്‍ എന്‍ജിനുകള്‍ പുറത്തിറക്കി ഫയര്‍ഫോഴ്സ്

അത്യാധുനിക ഫയര്‍ എന്‍ജിനുകള്‍ പുറത്തിറക്കി ഫയര്‍ഫോഴ്സ്
Summary
നിലവിലുള്ള ഫയര്‍ എന്‍ജിനുകളേക്കാള്‍ മൂന്ന് മടക്ക് കപ്പാസിറ്റിയുള്ള വാട്ടര്‍ ബ്രൌസറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത്തരത്തിലുള്ള പത്ത് ഫയര്‍ എന്‍ജിനുകള്‍..

റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഫയര്‍ എന്‍ജിനുകള്‍ ഫയര്‍ഫോഴ്സ് പുറത്തിറക്കി. നിലവിലുള്ള ഫയര്‍ എന്‍ജിനുകളേക്കാള്‍ മൂന്ന് മടക്ക് കപ്പാസിറ്റിയുള്ള വാട്ടര്‍ ബ്രൌസറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത്തരത്തിലുള്ള പത്ത് ഫയര്‍ എന്‍ജിനുകള്‍ പുറത്തിറക്കാനാണ് ഫയര്‍ഫോഴ്സിന്‍റെ തീരുമാനം.

‌വന്‍ തീപിടുത്തം മുതല്‍ ഏത് അടിയന്തര സാഹചര്യത്തേയും നിഷ്പ്രയാസം നേരിടാനുള്ള അത്യാധുനിക സംവിധാനങ്ങളുമായി ഫയര്‍ഫോഴ്സ് അടിമുടി മാറുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ വന്‍ അഗ്നി ബാധ ഉണ്ടാകുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വരുത്തിയിരുന്ന റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഭീമന്‍ ഫയര്‍ എഞ്ചിനുകളാണ് ഫയര്‍ഫോഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഓരോന്നിനും 75 ലക്ഷത്തോളം വില വരുന്ന വാട്ടര്‍ ബ്രൌസറുകളുടെ ഫ്ലാഗ് ഓഫ് ഫയര്‍ ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കിരി നിര്‍വ്വഹിച്ചു.

മിനിട്ടില്‍ 4500 ലിറ്റര്‍ വെള്ളം ചീറ്റാന്‍ കപ്പാസിറ്റി ഉള്ളതാണ് പുതിയ വാട്ടര്‍ ബ്രൌസറുകള്‍, അറുപത് അടി വരെ വ്യപ്തിയില്‍ വെള്ളം ചീറ്റാന്‍ ഈ എന്‍ജിനുകള്‍ക്ക് കഴിയും.