LiveTV

Live

Kerala

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം
Summary
സെക്രട്ടറിയേറ്റിനും കളക്ടറേറ്റുകള്‍ക്കും മുന്നില്‍ നടക്കുന്ന സമരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. സംസ്ഥാനത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിലക്കയറ്റമാണ് നടക്കുന്നതെന്ന്..

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ രാപ്പകല്‍ സമരം. സെക്രട്ടറിയേറ്റിനും കളക്ടറേറ്റുകള്‍ക്കും മുന്നില്‍ നടക്കുന്ന സമരത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. സംസ്ഥാനത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിലക്കയറ്റമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധന, വിലക്കയറ്റം, വര്‍ഗീയ ധ്രൂവീകരണം എന്നിവക്കെതിരായ പ്രതിഷേധമാണ് യുഡിഎഫിന്‍റെ രാപ്പകല്‍ സമരം. സെക്രട്ടറ്ററിയേറ്റിന് മുന്നില്‍ നടന്ന സമരം കെപിസിസി പ്രസിഡന്‍റ് എം എംഹസന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂര്‍ കളക്ടറേറ്റിന് മുന്നില്‍ സമരത്തിലാണ് പങ്കെടുത്തത്.

ജനങ്ങളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മസ്തരിക്കുകയാണെന്നും എറണാകുളം സമരം ഉദ്ഘാടനം ചെയ്ത വിഎം സുധീരന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ യുഡിഎഫ് കക്ഷി നേതാക്കള്‍ വിവിധ ജില്ലകളിലെ സമരങ്ങള്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ അഭിവാദ്യപ്രകടനങ്ങളും ഉണ്ടായിരുന്നു. നാളെ രാവിലെ 10 വരെ സമരം തുടരും.